Posts

Showing posts from June, 2023

WORLD ENVIRONMENT DAY JUNE 5

Image
WORLD ENVIORNMENT DAY CELEBRATION എമിൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തിന്റെ ഈ പ്രാവിശ്യത്തെ സന്ദേശം 'beat the plastic' എന്നതായിരുന്നു. അതിനെ ആസ്പദമാക്കിയായിരുന്നു പരുപാടികൾ നടന്നത്. ആദ്യം തന്നെ കോളേജ് പരിസരത്ത് വൃക്ഷ തൈ നാട്ടുകൊണ്ടേ കോളേജ് പ്രിൻസിപ്പാൾ പരുപാടി ഉൽഘാടനം നിർവഹിച്ചു. തുടർന്ന് പേപ്പർ പ്രസന്റേഷൻ, ക്വിസ് മത്സരവും നടന്നു. പേപ്പർ പ്രസന്റേഷന് ഓരോ വിഷയങ്ങളിൽ നിന്നും ഒരാൾ വീതമായിരുന്നു മത്സരിച്ചത്. ഒന്നാം സ്ഥാനം ഫിസിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് അഞ്ജനക്കും, രണ്ടാം സ്ഥാനം ഗണിത വിഭാഗത്തിൽ നിന്നും നവ്യ, സോഷ്യൽ സയൻസിൽ നിന്ന് ജയകാന്ത് എന്നിവർ അർഹരായി. രണ്ടാമതായി നടന്ന പരുപാടി ക്വിസ് മത്സരം ആയിരുന്നു. രണ്ടാം വർഷവും ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളും ഇതിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം രണ്ടാം വർഷ ഗണിത വിഭാഗത്തിൽ നിന്നുള്ളവരാണ് ജയിച്ചത്. പരുപാടികൾ മനോഹരമായി തന്നെ നടന്നു. കൺവീനർ ആയി കോളേജ് പ്രിൻസിപ്പളും, കോ - ഓർഡിനേറ്റർ ആയി നീതി ടീച്ചർ, ശ്യാം ബാബു സാറും ആയിരുന്നു. സ്റ്റുഡന്റസ് കോർഡിനേറ്റർ ആയി രേഷ്മ...

സ്കൂൾ പ്രവേശനോത്സവം ജൂൺ 1

Image
സ്കൂൾ പ്രവേശനോത്സവം എമിൽ കോളേജ് യൂണിയന്റെ ഭാഗമായി ഗവ. എൽ. പി. എസ് കുന്നം സ്കൂളിൽ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളയാ ഞങ്ങൾ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഉദ്ഘാടനം വാർഡ്‌ മെമ്പർ ശ്രീ ഗോകുൽ രംഗൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. രശ്മി എസും, ചെയർമാൻ ജയകന്തു ആശംസ അർപ്പിച്ചു. തുടർന്ന് കോളേജ് വിദ്യാർഥികളായ ഞങ്ങൾ കലാപരിപാടികൾ നടത്തുകയുണ്ടായി. ഗ്രൂപ്പ്‌ ഡാൻസ്, ആക്ഷൻ സോങ്, ഗ്രൂപ്പ്‌ സോങ് എന്നിവയും നടക്കുകയും സ്കൂൾ കുട്ടികൾ അവ ആസ്വദിക്കുകയും ചെയ്‌തു. കോളേജ് പ്രിൻസിപ്പാൾ എല്ലാം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ അധ്യാപകർക്കും, കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഒരുപോലെ പരുപാടികൾ രസിക്കുകയുണ്ടായി. സ്കൂൾ അദ്ധ്യാപകരായ മണിക്കുട്ടൻ സർ, ശാലിനി ടീച്ചർ എന്നിവർ പാട്ടുകൾ പാടി. പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് അധ്യാപികയും കോ -കോർഡിനേറ്റർ ആയി ലേഖ ടീച്ചറും, സ്റ്റുഡന്റ് കോർഡിനേറ്റർ ആയി അമീന, അപർണ എന്നിവർ പ്രവർത്തിച്ചു.

ഔഷധതോട്ടം നിർമ്മാണം

Image
ഔഷധത്തോട്ട നിർമാണം NSS ന്റെ ഭാഗമായി ഔഷധ ചെടികളുടെ ഒരു തോട്ടം കോളേജ് വിദ്യാർത്ഥികൾ ഒരുക്കുകയുണ്ടായി.അതിനായി ഓരോ വിദ്യാർത്ഥികളുംഅവരവരുടെ വീട്ടിലുള്ള ഔഷധച്ചെടികൾ കൊണ്ടുവന്നു. ഔഷധസസ്യം നട്ട് കോളേജ് പ്രിൻസിപ്പൽ Dr. രശ്മി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. കോഡിനേറ്ററായി ലേഖ ടീച്ചറും രാഹുൽ എസ് വിജയൻ, അഞ്ജലി എന്നിവർ എൻ എസ് എസിന്റെ വിദ്യാർത്ഥി നേതൃത്വവും വഹിച്ചു. അധ്യാപകരും അനധ്യാപകരും മറ്റു വിദ്യാർത്ഥികളും പരിപാടിയിൽ സാക്ഷ്യം വഹിച്ചു.

CAMPUS CLEANING

Image
Campus cleaning എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെ. യു സി. ടി. കുന്നം കോളേജിൽ ക്യാമ്പസ്‌ ശുചികരണം നടത്തി. കേരള ഗവൺമെന്റിന്റെ ' Zero waste campus' എന്ന പരുപാടിയുടെ ഭാഗമായിട്ടാണ് പ്രവർത്തനം നടന്നത്. എൻ. എസ്. എസ് യൂണിറ്റിലെ എല്ലാം വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കാളിയായി. കോളേജും, കോളേജ് പരിസരവും ഇതിന്റെ ഭാഗമായി വൃത്തിയാക്കി. Nss കോ- ഓർഡിനേറ്റർ ലേഖ ടീച്ചർ, സ്റ്റുഡന്റ് കോർഡിനേറ്റർ അഞ്ജലി, രാഹുൽ എസ് വിജയൻ എന്നിവർ നേതൃത്വം നൽകി.

International dance day april 29

Image
ഏപ്രിൽ 29 INTERNATIONAL DANCE DAY ഇന്റർനാഷണൽ ഡാൻസ് ഡേയോട് അനുബന്ധിച്ച് ഓൺലൈൻ ആയിട്ട് പ്രോഗ്രാം നടത്തുകയുണ്ടായി. വിവിധ ഓപ്ഷണലിൽ നിന്ന് കുട്ടികൾ ഡാൻസ് ചെയ്യുന്ന വീഡിയോകൾ എടുത്ത് അയക്കുകയുണ്ടായി. ഈ പ്രോഗ്രാമിന്റെ കൺവീനർ പ്രിൻസിപ്പൽ ഡോ. രശ്മി. എസും, കോ ഓർഡിനേറ്റർ അസി. പ്രൊഫ. ഹെന. ബിയും ആയിരുന്നു.

WORLD MALARIA DAY APRIL 25

Image

WORLD BOOK DAY April 23

Image

EARTH DAY

Image
ഏപ്രിൽ 22 EARTH DAY Earth day യോട് അനുബന്ധിച്ചു നാച്ചുറൽ സയൻസ് വിഭാഗം photography contest നടത്തുകയുണ്ടായി. കൺവീനർ പ്രിൻസിപ്പാൾ ഡോ. രശ്മി. എസ്, കോ -ഓർഡിനേറ്റർ നാച്ചുറൽ സയൻസ് വിഭാഗം അദ്ധ്യാപകൻ മുരളിദാസ്. ജെ യും ആയിരുന്നു.

AMBEDKAR JAYANTHI

Image

SUPW Campus beautification

Image
ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി SUPW പരിപാടിക്കായി campus beautification ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ജനറൽ വിഭാഗം അധ്യാപിക ഹേന ടീച്ചറുടെ നേതൃത്വത്തിൽ 53 വിദ്യാർത്ഥികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. 20 ചെടിച്ചട്ടികളും ഒരു താമരക്കുളവും വാങ്ങി. മാർച്ച് 29ന് ഉച്ചയ്ക്ക് 2 മണിക്ക് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചു. ചെടിച്ചട്ടിയിൽ മണ്ണും വളവും നിറച്ചു. ഓരോ ഗ്രൂപ്പും അവരവർക്കും നൽകിയ ചെടിച്ചട്ടിയിൽ അടുത്ത ദിവസങ്ങളിൽ ചെടികൾ നട്ടു.

Malayalam Association programme

Image
രണ്ടാം സെമെസ്റ്റർ മലയാളം അദ്ധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾ മലയാള സാഹിത്യ സംഘം 'ജ്വാല ' യുടെ ഭാഗമായി " തണ്ണീർ മത്തൻ ദിനങ്ങൾ " എന്ന പരുപാടി സംഘടിപ്പിക്കുകയുണ്ടായി. 31/03/2023 ഉച്ചക്ക് ശേഷം ആണ് പരുപാടി നടത്തിയത്. വേനൽകാല ചൂടിൽ നിന്ന് ഒരു ആശ്വാസമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കു തണ്ണീർ മത്തൻ നൽകുക എന്നതായിരുന്നു ആശയം. ഇതിന്റെ ഭാഗമായി തണ്ണി ഫണ്ണി, അല്പം കൂളാവാം എന്നീ പ്രോഗ്രാമുകളും സംഘടിപ്പിച്ചു. പരുപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. രശ്മി എസ് നിർവഹിച്ചു. കൺവീനർ ആയി കോളേജ് പ്രിൻസിപ്പാൾ, കോ ഓർഡിനേറ്റർ ആയി മലയാളം വിഭാഗം അദ്ധ്യാപിക രജി ടീച്ചർ, അപർണ ജയൻ, സിൽന. ടി എന്നിവർ സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ആയും പ്രവർത്തിച്ചു.

NSS UNIT INAUGRATION

Image
കെ. യു. സി. ടി. ഇ കുന്നം കോളേജിൽ NSS യൂണിറ്റ് ഉദ്ഘാടനം 2023 മാർച്ച്‌ 31 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. കുന്നം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ ആയ ജയദേവി ടീച്ചർ എൻ. എസ് എസ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു. പരുപാടിയുടെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പലും കോർഡിനേറ്റർ ആയി ലേഖ ടീച്ചർ ഉം രാഹുൽ എസ് വിജയൻ, അഞ്ജലി എന്നിവർ എൻ എസ് എസ്ന്റെ വിദ്യാർത്ഥി നേതൃത്വവും വഹിച്ചു. ഉദ്ഘാടനം ദിവസവുമായി ബന്ധപെട്ട് നിർജ്ജലീകരണം ഉൾപ്പെടയുള്ള വേനൽ കാല രോഗങ്ങളുടെ ലഖുലേഖ വിതരണം, പൊതുജനങ്ങൾക്കായി പന്തൽ, കിളിക്കൊരു കുടം വെള്ളം എന്നീ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കുകയും എൻ. എസ്. എസ് സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ രാഹുൽ. എസ് വിജയൻ നന്ദി പറയുകയും ചെയ്തു.

ഇന്നസെന്റ് അനുസ്മരണം

Image
ഇന്നസെന്റ് അനുസ്മരണം 31-03-2023 കെ. യു. സി. ടി. ഇ കുന്നം കോളേജിൽ ഇന്നസെന്റ് അനുസ്മരണവുമായി ബന്ധപ്പെട്ട് ലിറ്ററി ക്ലബ്ബിന്റെ ഭാഗമായി എമിൽ കോളേജ് യൂണിയൻ "ചിരി ഓർമയിൽ ഇന്നസെന്റ് " എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. കോളേജ് പ്രിൻസിപ്പൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും. ലിറ്റററി ക്ലബ് സെക്രട്ടറി രാഹുൽ എസ് വിജയൻ പരുപാടിക്ക് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ജീവചരിത്രം പ്രൊജക്ടറിലൂടെ അവചരിപ്പിച്ചു. അദ്ദേഹത്തിന്റെ സിനിമയിലെ പലരംഗങ്ങളും അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾ അവതരിപ്പിക്കുകയുണ്ടായി.

Capacity building programme

Image
Capacity building program- psychology ഒന്നാം സെമെസ്റ്ററിലെ സൈക്കോളജി വിഷയത്തിന്റെ ഭാഗമായി capacity building program 20/03/2023നടത്തുകയുണ്ടായി. സൈക്കോളജി കരികുലത്തിൽ നിന്നുള്ള വിഷയങ്ങളാണ് വിദ്യാർഥികൾ തിരഞ്ഞെടുത്തത്. ഓരോ ഓപ്ഷണൽ അനുസരിച്ചായിരുന്നു പരുപാടികൾ നടത്തിയത്. മലയാളം വിഷയക്കാർ creativity അഥവാ സർഗാത്മകത എന്ന മേഖല അടിസ്ഥാനമാക്കി 'be creative' എന്ന പരുപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഏവരും തങ്ങളുടേതായ നൈപുണികൾ പ്രകടിപ്പിച്ചു. ഫിസിക്സ്‌ വിഷയക്കാർ 'Team work' എന്ന പരുപാടിയിലൂടെ ലാവ വാക്ക്(lava walk), സ്റ്റോറി ടൈം, പാസ്സ് ദി ആക്ഷൻ എന്നി പ്രോഗ്രാം അവതരിപ്പിച്ചു. ഗണിത വിഷയം 'Awarness preseids change ' എന്ന പ്രോഗ്രാമിലൂടെ ആധുനിക ലോകത്തെ സാമൂഹികവും സന്മാർഗിഗവും ആയ പ്രശ്നത്തെ ആസ്‌പദമാക്കി മൈമ് അവതരിപ്പിച്ചു. സോഷ്യൽ സയൻസ് വിഭാഗക്കാർ 'ബഹുമുഖ ബുദ്ധി സിദ്ധാന്തത്തെ' ആസ്‌പദമാക്കി വിദ്യാർത്ഥികളുടെ ഇടയിൽ സർവ്വേ നടത്തുകയും അതിന്റെ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. നാച്ചുറൽ സയൻസുകാർ walk'n talk എന്ന പരുപാടിയിലൂടെ മനുഷരുടെ ഉള്ളിലുള്ള വികാരങ്ങളെ പുറത്ത...

College Uniform

Image
OPTIONAL UNIFORM

WOMEN´S DAY CELEBRATION

Image
INTERNATIONAL WOMEN'S DAY CELEBRATION ELEGANZA- 2023 2023 മാർച്ച്‌ 8 ന് കെ.യു. സി. ടി. ഇ കുന്നം കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയുണ്ടായി. വനിതാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു പരുപാടികൾ സംഘടിപ്പിച്ചിരുന്നത്. വനിതക്ലബ് സെക്രട്ടറി ആയ ഗണിത ശാസ്ത്ര അദ്ധ്യാപക വിദ്യാർത്ഥിനി സാന്ദ്രാ എസ് മുരളീധരൻ നേതൃത്വം വഹിച്ചു. വ്യൂമൺസ് ക്ലബ്‌ വിവിധ പരുപാടികൾ നടത്തി. ഹൗസുകൾ അനുസരിച്ചായിരുന്നു മത്സരം നടത്തിയത്. ആദ്യമായി ഫാഷൻ ഷോ മത്സരം ആയ 'ELEGANZA' നടക്കുകയുണ്ടായി. ഒരു ഹൗസിൽ നിന്ന് മൂന്ന് വിദ്യാർഥികൾ പങ്കെടുക്കണം. യഥാക്രമം 9 പേർ മത്സരിക്കുകയുണ്ടായി. വിധികർത്താവായി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മണിക്കുട്ടൻ സർ ആയിരുന്നു. മിസ്സ്‌ കുന്നം ആയി പെരിയാർ ഹൗസിലെ ഷിനു മേരി വർഗീസ്, രണ്ടാം സ്ഥാനം കബനി ഹൗസിലെ അഞ്ജലിക്കും, മൂന്നാം സ്ഥാനം നിള ഹൗസിലെ സീനക്കു ആയിരുന്നു. മെഹന്തി മത്സരമായ 'MENDHIKA' സംഘടിപ്പിച്ചു. ഇവയും ഹൗസുകൾ അനുസരിച്ചായിരുന്നു. ഒന്നാം സ്ഥാനം നിള ഹൗസിനും, രണ്ടാം സ്ഥാനം പെരിയാറിനും, കബനി ഹൗസിന് മൂന്നാം സ്ഥാനം ലഭിച്ചു. ആൺകുട്ടികൾക്കായി...

VALENTINES DAY CELEBRATION

Image
രോമാഞ്ചം 2023 ഫെബ്രുവരി 14 പ്രണയദിനത്തോടനുബന്ധിച്ച് കെ. യു. സി. ടി. ഇ കുന്നം കോളേജിൽ പരുപാടികൾ നടന്നു. കോളേജ് യൂണിയൻ Emile ആണ് പരുപാടികൾ സംഘടിപ്പിച്ചത്. രാവിലെ 10.00 മണിക്ക് കോളേജ് പ്രിൻസിപ്പാൾ ഡോ. രശ്മി എസ് ' രോമാഞ്ചം ' ഉദ്ഘാടനം നിർവഹിച്ചു. വിവിധ തരം പരുപാടികളാണ് കോളേജ് യൂണിയൻ പ്രണയ ദിനത്തോടനുബന്ധിച്ച് നടത്തിയത്. ഡ്യൂയ്റ്റ് സോങ്, ഡ്യൂയ്റ്റ് ഡാൻസ്, 1980 - 2022 കാലങ്ങളിലെ പ്രണയം, ഭാവി പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാട്, തേപ്പ് കഥകൾ, live proposal scenes എന്നിങ്ങനെയായിരുന്നു പരുപാടികൾ. അധ്യാപകരും , അധ്യാപകവിദ്യാർത്ഥികളു ഒന്നടങ്കം പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ പരുപാടികൾ 3.00 മണിയോടെ അവസാനിച്ചു

മലയാള കവിതകളുടെ നൃത്താവിഷ്കാരം

Image
മലയാള കവിതകളുടെ നൃത്താവിഷ്കാരം 2023 ഫെബ്രുവരി 9 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് മലയാള സാഹിത്യ സംഘം ജ്വാല മലയാള കവിതകളുടെ നൃത്താവിഷ്കാരം എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയായിരുന്നു പരിപാടി.കൺവീനറായിരുന്നത് പ്രിൻസിപ്പൽ ഡോ.രശ്മി. എസ് ടീച്ചറാണ്. കോഡിനേറ്റർ സ്ഥാനം വഹിച്ചത് മലയാള വിഭാഗം അധ്യാപിക രജി. എസ് ടീച്ചർ ആയിരുന്നു. സ്റ്റുഡന്റ് കോഡിനേറ്ററായി നിലകൊണ്ടത് മലയാളം അധ്യാപക വിദ്യാർത്ഥികളായ ആർദ്ര. എസും, ഹീരാ. കെ. യും ആയിരുന്നു. അവതാരകരായത് മലയാളം വിദ്യാർത്ഥികളായ ഹീര. കെ. യും ആര്യ.വി.യും ആയിരുന്നു. പരിപാടിക്ക് വിധികർത്താക്കളായി എത്തിയത് ഗവൺമെന്റ് എച്ച്.എസ്.എസ്. കുന്നം സ്കൂളിലെ അധ്യാപകരായ ഉമാരശ്മി ടീച്ചറും ശ്രീകല ടീച്ചറും ആയിരുന്നു. സമ്മാനത്തിന് അർഹരായത് പെരിയാർ ഹൗസിലെ അധ്യാപക വിദ്യാർത്ഥികളായിരുന്നു. ഇവർക്ക് ട്രോഫി സമ്മാനിച്ചത് കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി എസ് ടീച്ചർ ആയിരുന്നു. രണ്ടാം സ്ഥാനത്തിന് അർഹരായത് നിള ഹൗസിലെ അധ്യാപക വിദ്യാർത്ഥികളായിരുന്നു. ഇവർക്ക് ട്രോഫി നൽകിയത് മുരളി സാർ ആയിരുന്നു. മൂന്നാം സ്ഥാനം ലഭിച്ചത് കബനി ഹൗസിലെ അധ്യാപക വിദ...

ബഷീർ ദിനം - പ്രശ്നോത്തരി

Image
പ്രശ്നോത്തരി ബഷീർ ദിനം ജനുവരി 21 ബഷീർ ജന്മദിനത്തോടനുബന്ധിച്ച് മലയാള സാഹിത്യ സംഘം ജ്വാല സാഹിത്യ പ്രശ്നോത്തരി മത്സരം നടത്തുകയുണ്ടായി.30/01/2023 നു രണ്ടു മണി മുതലാണ് മത്സരം ആരംഭിച്ചത്. കോഡിനേറ്റർ മലയാള വിഭാഗം അധ്യാപിക ശ്രീമതി രജി എ എസ്. സ്റ്റുഡന്റ് കോർഡിനേറ്റർ ആയിരുന്നത് ആര്യ വി. കൺവീനർ ആയിരുന്നത് കോളേജ് പ്രിൻസിപ്പൽ ഡോ രശ്മി എസ്. പ്രശ്നോത്തരി മത്സരത്തിന്റെ ചോദ്യകർത്താവ് അനുപല്ലവി. അവതാരികയായിരുന്നത് അപർണ ജയൻ.രണ്ടുപേരടങ്ങുന്ന നാലു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഹിമ സമാധി, കുറിഞ്ഞിപ്പൂക്കൾ,കാവ്യനർത്തകി,കുന്നിമണികൾ. ഒന്നാം സ്ഥാനം ഹിമ സമാധിയും, രണ്ടാം സ്ഥാനം കുറിഞ്ഞിപ്പൂക്കളും കരസ്ഥമാക്കി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ രശ്മി ടീച്ചറും, ജനറൽ വിഭാഗം ഹേന ടീച്ചറും സമ്മാനം നൽകി. കോഡിനേറ്റർ ആര്യ വി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Republic day Celebration

Image
REPUBLIC DAY CELEBRATION JANUARY 26 കെ യു സി ടി കുന്നം കോളേജിലെ റിപ്പബ്ലിക് ദിന ആഘോഷം ജനുവരി 26 രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കൊല്ലം കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അശ്വനി.എ.പി ആയിരുന്നു അതിഥിയായി എത്തിയിരുന്നത്. ടാബ്ലോ,മൈമ്, ഫ്ലാഷ് മോബ് പരിപാടിയിൽ അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

New Year Celebration

Image
HELLO 2023NEW YEAR CELEBRATION കോളേജ് യൂണിയൻ EMILE പുതുവത്സര ദിന ആഘോഷം സംഘടിപ്പിക്കുകയുണ്ടായി.ജനുവരി 5ന് രാവിലെ 10 മണിക്ക് "HELLO 2023" കോളേജ് പ്രിൻസിപ്പാൾ ഡോ . രശ്മി എസ് കോളേജ്ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു. കോളേജ് അധ്യാപകർ അധ്യാപക വിദ്യാർത്ഥികൾ അനധ്യാപകർ എല്ലാവരും ചേർന്ന് മെഴുകുതിരി കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പുതുവത്സര സമ്മാനങ്ങൾ പരസ്പരം കൈമാറുകയും കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ നടക്കുകയും ചെയ്തു. Gift exchanging Dubsmash

Christmas Celebration

Image
ക്രിസ്മസ് ആഘോഷം🎅 കെ യു സി ടി കുന്നം കോളേജിലെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 22 വ്യാഴാഴ്ച രാവിലെ 10 മണിക്ക് റവ. ഫാ. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. "fete de Noel " ന്റെ അധ്യക്ഷത വഹിച്ചത് കോളേജ് പ്രിൻസിപ്പാൾ രശ്മി ടീച്ചർ ആയിരുന്നു. ഉദ്ഘാടന കർമ്മത്തിന് ശേഷം അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. ഉച്ചയോടുകൂടി പരിപാടികൾഅവസാനിച്ചു..