ഏപ്രിൽ 22 EARTH DAY
Earth day യോട് അനുബന്ധിച്ചു നാച്ചുറൽ സയൻസ് വിഭാഗം photography contest നടത്തുകയുണ്ടായി. കൺവീനർ പ്രിൻസിപ്പാൾ ഡോ. രശ്മി. എസ്, കോ -ഓർഡിനേറ്റർ നാച്ചുറൽ സയൻസ് വിഭാഗം അദ്ധ്യാപകൻ മുരളിദാസ്. ജെ യും ആയിരുന്നു.
പ്രശ്നോത്തരി ബഷീർ ദിനം ജനുവരി 21 ബഷീർ ജന്മദിനത്തോടനുബന്ധിച്ച് മലയാള സാഹിത്യ സംഘം ജ്വാല സാഹിത്യ പ്രശ്നോത്തരി മത്സരം നടത്തുകയുണ്ടായി.30/01/2023 നു രണ്ടു മണി മുതലാണ് മത്സരം ആരംഭിച്ചത്. കോഡിനേറ്റർ മലയാള വിഭാഗം അധ്യാപിക ശ്രീമതി രജി എ എസ്. സ്റ്റുഡന്റ് കോർഡിനേറ്റർ ആയിരുന്നത് ആര്യ വി. കൺവീനർ ആയിരുന്നത് കോളേജ് പ്രിൻസിപ്പൽ ഡോ രശ്മി എസ്. പ്രശ്നോത്തരി മത്സരത്തിന്റെ ചോദ്യകർത്താവ് അനുപല്ലവി. അവതാരികയായിരുന്നത് അപർണ ജയൻ.രണ്ടുപേരടങ്ങുന്ന നാലു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഹിമ സമാധി, കുറിഞ്ഞിപ്പൂക്കൾ,കാവ്യനർത്തകി,കുന്നിമണികൾ. ഒന്നാം സ്ഥാനം ഹിമ സമാധിയും, രണ്ടാം സ്ഥാനം കുറിഞ്ഞിപ്പൂക്കളും കരസ്ഥമാക്കി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ രശ്മി ടീച്ചറും, ജനറൽ വിഭാഗം ഹേന ടീച്ചറും സമ്മാനം നൽകി. കോഡിനേറ്റർ ആര്യ വി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
സ്കൂൾ പ്രവേശനോത്സവം എമിൽ കോളേജ് യൂണിയന്റെ ഭാഗമായി ഗവ. എൽ. പി. എസ് കുന്നം സ്കൂളിൽ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളയാ ഞങ്ങൾ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ ഗോകുൽ രംഗൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. രശ്മി എസും, ചെയർമാൻ ജയകന്തു ആശംസ അർപ്പിച്ചു. തുടർന്ന് കോളേജ് വിദ്യാർഥികളായ ഞങ്ങൾ കലാപരിപാടികൾ നടത്തുകയുണ്ടായി. ഗ്രൂപ്പ് ഡാൻസ്, ആക്ഷൻ സോങ്, ഗ്രൂപ്പ് സോങ് എന്നിവയും നടക്കുകയും സ്കൂൾ കുട്ടികൾ അവ ആസ്വദിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പാൾ എല്ലാം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ അധ്യാപകർക്കും, കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഒരുപോലെ പരുപാടികൾ രസിക്കുകയുണ്ടായി. സ്കൂൾ അദ്ധ്യാപകരായ മണിക്കുട്ടൻ സർ, ശാലിനി ടീച്ചർ എന്നിവർ പാട്ടുകൾ പാടി. പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് അധ്യാപികയും കോ -കോർഡിനേറ്റർ ആയി ലേഖ ടീച്ചറും, സ്റ്റുഡന്റ് കോർഡിനേറ്റർ ആയി അമീന, അപർണ എന്നിവർ പ്രവർത്തിച്ചു.
Comments
Post a Comment