മലയാള കവിതകളുടെ നൃത്താവിഷ്കാരം
മലയാള കവിതകളുടെ നൃത്താവിഷ്കാരം
2023 ഫെബ്രുവരി 9 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് മലയാള സാഹിത്യ സംഘം ജ്വാല മലയാള കവിതകളുടെ നൃത്താവിഷ്കാരം എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയായിരുന്നു പരിപാടി.കൺവീനറായിരുന്നത് പ്രിൻസിപ്പൽ ഡോ.രശ്മി. എസ് ടീച്ചറാണ്. കോഡിനേറ്റർ സ്ഥാനം വഹിച്ചത് മലയാള വിഭാഗം അധ്യാപിക രജി. എസ് ടീച്ചർ ആയിരുന്നു. സ്റ്റുഡന്റ് കോഡിനേറ്ററായി നിലകൊണ്ടത് മലയാളം അധ്യാപക വിദ്യാർത്ഥികളായ ആർദ്ര. എസും, ഹീരാ. കെ. യും ആയിരുന്നു. അവതാരകരായത് മലയാളം വിദ്യാർത്ഥികളായ ഹീര. കെ. യും ആര്യ.വി.യും ആയിരുന്നു. പരിപാടിക്ക് വിധികർത്താക്കളായി എത്തിയത് ഗവൺമെന്റ് എച്ച്.എസ്.എസ്. കുന്നം സ്കൂളിലെ അധ്യാപകരായ ഉമാരശ്മി ടീച്ചറും ശ്രീകല ടീച്ചറും ആയിരുന്നു.
സമ്മാനത്തിന് അർഹരായത് പെരിയാർ ഹൗസിലെ അധ്യാപക വിദ്യാർത്ഥികളായിരുന്നു. ഇവർക്ക് ട്രോഫി സമ്മാനിച്ചത് കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി എസ് ടീച്ചർ ആയിരുന്നു. രണ്ടാം സ്ഥാനത്തിന് അർഹരായത് നിള ഹൗസിലെ അധ്യാപക വിദ്യാർത്ഥികളായിരുന്നു. ഇവർക്ക് ട്രോഫി നൽകിയത് മുരളി സാർ ആയിരുന്നു. മൂന്നാം സ്ഥാനം ലഭിച്ചത് കബനി ഹൗസിലെ അധ്യാപക വിദ്യാർത്ഥികൾക്കായിരുന്നു. ഇവർക്ക് ട്രോഫി നൽകിയത് ജോർജ്സാർ ആയിരുന്നു.പരിപാടിക്ക് നന്ദി രേഖപ്പെടുത്തിയത് അധ്യാപക വിദ്യാർത്ഥിയായ ആർദ്ര എസ് ആയിരുന്നു.
പെരിയാർ ഹൗസ്
നിള ഹൗസ്
കബനി ഹൗസ്


Comments
Post a Comment