ചാന്ദ്രയാൻ ദിനാഘോഷം 🌝🌜

ചാന്ദ്രയാൻ ദിനം 🌝 ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ പരിപാടികൾ ഉണ്ടായിരുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ആയിരുന്നു പരിപാടി. രാവിലെ ചാന്ദ്രയാൻ ദിനവുമായി ബന്ധപ്പെട്ട ക്ലാസും തുടർന്ന് കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു. കുട്ടികളുടെ സ്കിറ്റും മറ്റു പരിപാടികളും ഉണ്ടായിരുന്നു.
ക്വിസ്സ് മത്സരം ___________________ ചാന്ദ്രയാൻ ദിനവുമായി ബന്ധപ്പെട്ട് 23/07/2024 ചൊവ്വാഴ്ച അഞ്ചാംമത്തെ പീരിയഡ് ഒരു ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.8 ബി യിലെ കാർത്തിക് എണ്ണ കുട്ടിക്ക് ഒന്നാം സ്ഥാനവും അതെ ക്ലാസ്സിലെ ആഗ്നേയ് എന്ന കുട്ടിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
ചാന്ദ്രമനുഷ്യൻ 👩🏻‍🚀👩🏻‍🚀 _______________________ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് 25/07/2024 വ്യാഴാഴ്ച സ്കൂളിൽ ഒരു ചാന്ദ്ര മനുഷ്യനെ പ്രദർശിപ്പിച്ചു. അത് കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരങ്ങൾ നൽകി. വളരെ രസകരമായ ഒരു പരിപാടി ആയിരുന്നു അത്.9 ബി യിലെ അതിഥി എന്ന കുട്ടിയാണ് ചാന്ദ്ര മനുഷ്യൻ ആയി വേഷം ഇട്ടത്.

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1