വായനദിനാഘോഷം 📚📖

ജൂൺ 19 വായനദിനം
വായിച്ചു വളരൂ ചിന്തിച്ചു വിവേകം നേടൂ " വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും" ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയ പി.എൻ പണിക്കരുടെ ഓർമ ദിനമായ ജൂൺ 19 ലോക വായനദിനമായി ആചാരിക്കുന്നു. അതിന്റെ ഭാഗമായി ജി. വി. എച്ച്. എസ്. എസ് ചുനക്കര സ്കൂളിലും വായന ദിനാഘോഷവും കലാപരിപാടികളും നടത്തുകയുണ്ടായി. ഇന്ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് 12.30 വരെ പരിപാടികൾ നീണ്ടുനിന്നു. വായന ദിനവുമായി ബന്ധപ്പെട്ട ആഘോഷവും പരിപാടികളും ഉത്ഘാടനം ചെയ്യാൻ എത്തിയത് വർഗീസ് കുറത്തികാട് അവർകൾ ആയിരുന്നു. പരിപാടിക്ക് അധ്യക്ഷ സ്ഥാനം വഹിച്ചത് സ്കൂളിലെ അധ്യാപിക രേഖ ടീച്ചർ ആയിരുന്നു. ഉദ്ഘാടനത്തിന് ശേഷം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി കവിതാലാപനവും പ്രസംഗവും കവിതയുടെ നൃത്താവിഷ്കാരവും പുസ്തകപരിചയവും ഒക്കെ തുടർന്ന് നടത്തുകയുണ്ടായി.വളരെ മനോഹരമായി തന്നെ പരിപാടികൾ എല്ലാം അവസാനിച്ചു.

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1