LIFE SKILL WORKSHOP - SKILL MAHOTSAV
Life Skill Workshop
26/06/2023(തിങ്കൾ) - 3/07/2023(തിങ്കൾ): SKILL MAHOTSAV ൻ്റെ നിർവഹണ ഘട്ടവും, അനുബന്ധ പരിപാടികളും നടന്നു...
കുട്ടിക്കാലം മുതൽതന്നെ നമ്മൾ അഭിമുഖീകരിക്കുന്ന ജീവിതയാഥാർഥ്യങ്ങളെ നേരിടാൻ പ്രാപ്തമാക്കുന്ന അറിവും ശേഷികളുമാണ് ജീവിത നൈപുണികൾ. മികച്ച ജീവിതം നയിക്കുന്നതിനാവശ്യമായതും തീരുമാനങ്ങൾ എടുക്കുന്നതിനും ഫലവത്തായ ആശയവിനിമയത്തിനും സ്വയം കാര്യങ്ങൾ നടത്തുന്നതിനും എല്ലാം നമ്മളെ സഹായിക്കുന്നവയാണ് ഇവ. നിത്യജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള കരുത്ത് നേടാൻ ചെറുപ്രായത്തിൽതന്നെ നിരവധി ജീവിത നൈപുണികൾ നേടേണ്ടതുണ്ട്.
2022 - 2024 അധ്യയന വർഷത്തിലെ B.Ed കരിക്കുലത്തിൻറെ ഭാഗമായുള്ള Life Skill Workshop നടത്തുകയുണ്ടായി. തയ്യാറാക്കിയ പദ്ധതിയുടെ ചുക്കാൻ പിടിച്ചത് ആൻസി എബ്രഹാം, ഐശ്വര്യ. എസ് ആയിരുന്നു. പ്രോഗ്രാമിന് വേണ്ട നേതൃത്വം നൽകിയത് ഹേന ടീച്ചർ ആയിരുന്നു.
നിത്യ ജീവിതത്തിൽ ജീവിത നൈപ്പൂണികളുടെ ആവശ്യകത ആയിരുന്നു പ്രതിപാദ്യ വിഷയം. ഇതിനെ അടിസ്ഥാനമാക്കി 'SKILL MAHOTSAV' എന്ന നാമം വർക്ക്ഷോപ്പിന് നൽകുകയുണ്ടായി.
പ്രോഗ്രാമിന് പേര് നിർദ്ദേശിച്ചത് കാളിദാസ്. ആർ. ഈ പ്രോഗ്രാമിന്റെ അക്കമിട്ട് പറയാവുന്ന സവിശേഷതകളിൽ ഒന്ന് അതിൻറെ ബ്രോഷർ തന്നെയായിരുന്നു, അത് തയ്യാറാക്കിയത് അമൽ ജിത്ത്, അഖിലേഷ് എന്നിവരായിരുന്നു .
'SKILL MAHOTSAV' നു വേണ്ടിയുള്ള വേദി നന്നായി അലങ്കരിച്ചത് അഞ്ജന മുരളിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഈ പ്രോഗ്രാമിന് വേണ്ടി ആങ്കറിംഗ് ചെയ്തത് ദിലൂ സൂസൻ തോമസ് ആയിരുന്നു.
അന്നേ ദിവസം രാവിലെ തന്നെ പരിപാടി തുടങ്ങിയിരുന്നു. 10 മണിയോടെ ആരംഭിക്കുകയുണ്ടായി. 'SKILL MAHOTSAV' ൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ് രശ്മി ടീച്ചറായിരുന്നു. ഈ ചടങ്ങിന് അധ്യക്ഷത വഹിച്ചത് 2022 - 23 എമിലി കോളേജ് യൂണിയൻ ചെയർപേഴ്സൺ ജയകാന്ത് എസ്. സാന്ദ്ര മുരളീധരന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിലേക്ക് വിദ്യാർഥി കോർഡിനേറ്റർ ആയ ആൻസി എബ്രഹാം ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് അധ്യക്ഷ പ്രസംഗം, പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനവും, ഉദ്ഘാടന പ്രസംഗവും നടന്നു. ശേഷം പ്രോഗ്രാം കോഡിനേറ്റർ ആയ ഹേനാ ബി ടീച്ചർ ആശംസ പ്രസംഗം നടത്തുകയുണ്ടായി. ചടങ്ങിന് വിദ്യാർഥി കോർഡിനേറ്റർ ആയ ഐശ്വര്യ. എസ് നന്ദി അറിയിച്ചു.
ആരോഗ്യകരമായ പെരുമാറ്റവും ശീലങ്ങളും അപകടങ്ങൾക്കെതിരെയുള്ള പെരുമാറ്റ പ്രതിരോധ ഔഷധങ്ങൾകൂടിയാണ് ജീവിതം നൈപുണികൾ...
പ്രധാന ലക്ഷ്യം:
1)അധ്യാപക വിദ്യാർത്ഥികളിൽ ജീവിത നൈപുണികൾ വളർത്തിയെടുക്കുക 2)അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിൽ പാലിക്കേണ്ട നൈപുണികൾ സ്വായത്തമാക്കുക.
അഞ്ചോളം വരുന്ന ഓപ്ഷണൽ ഗ്രൂപ്കൾക്കു ഇഷ്ടനുസരണം ഉള്ള നൈപ്പൂണികൾ എടുക്കാമായിരുന്നു. ഓരോ ഓപ്ഷണൽ വിദ്യാർത്ഥികളും പ്രത്യേകം ആയിരുന്നു അവതരണം നടത്തിയിരുന്നത്.
ആദ്യമായി ഫിസിക്കൽ സയൻസ് ഓപ്ഷണൽ ആയിരുന്നു അവതരണം നടത്തിയത്. അവർ മൂന്നു സ്കില്ലുകൾ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
രണ്ടാമതായി സോഷ്യൽ സയൻസ് ഓപ്ഷണല്‍ ആയിരുന്നു അവതരണം നടത്തിയത്. അവർ രണ്ട് സ്കില്ലുകൾ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
മൂന്നാമതായി നാച്ചുറൽ സയൻസ് ഓപ്ഷണൽ ആയിരുന്നു അവതരണം നടത്തിയത്. അവരും രണ്ട് സ്കില്ലുകൾ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
>നാലാമതായി മലയാളം ഓപ്ഷണൽ ആയിരുന്നു അവതരണം നടത്തിയത്. അവരും രണ്ട് സ്കില്ലുകൾ അടിസ്ഥാനമാക്കി വിവിധതരം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. മലയാളം ഓപ്ഷണൽകാർക്ക് ലഭിച്ച സ്കിൽ sympathy,
coping with stress എന്നിവയായിരുന്നു. sympathy യുടെ ഭാഗമായി ഒരു tableau അവതരിപ്പിച്ചു. coping with stress എന്നതിന്റെ ഭാഗമായി stress പോകുന്നതിനു വേണ്ടിയുള്ള ഒരു ഗെയിംകാണിച്ചുകൊടുത്തു.
അഞ്ചാമതായി പരിപാടി അവതരിപ്പിച്ചത് mathematics optional കാർ ആയിരുന്നു. അവരും രണ്ട് skill നെ അടിസ്ഥാനപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾ ചെയ്തു.
നാച്ചുറൽ സയൻസ് വിഭാഗം നടത്തിയ creative thinking എന്ന സ്കില്ലിന്റെ ഭാഗമായിട്ടുള്ള പരിപാടിയിൽ ഞാൻ പങ്കെടുത്തു. മൂന്ന് ഗ്രൂപ്പ് ആയി കുട്ടികളെ തിരിച്ച ശേഷം അവരുടെ creativity അറിയുന്നതിനായി ഒരു വിഷയം കൊടുത്തിട്ട് ഒരു കഥ പറയാൻ പറഞ്ഞു. ഒരു ഗ്രൂപ്പിന് ഒരാൾക്കു ഒരു മിനിറ്റ് വീതം ഓരോ ഗ്രൂപ്പിനും നാല് മിനിറ്റ്. women empowerment എന്നത് ആയിരുന്നു വിഷയം. ഓരോ ഗ്രൂപ്പും അവരവരുടെ creativity അനുസരിച്ച് ഓരോ കഥ പറഞ്ഞു.
പ്രവർത്തന ഫലം ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാനും അവയെ ഫലപ്രദമായി തരണം ചെയ്യാനും നമ്മെ സഹായിക്കുന്ന പോസിറ്റീവ് കഴിവുകളെയാണ് ജീവിതനൈപുണികള്‍ അഥവാ ലൈഫ് സ്കില്‍സ് എന്നു പറയുന്നത്. ഇത്തരം കഴിവുകള്‍ വളര്‍ത്തിയെടു ക്കേണ്ടവയും പരിപോഷിപ്പിക്കപ്പെണ്ടേവയും ആണ്. ജീവിത വിജയത്തിനും, സംതൃപ്തമായ ഒരു ജീവിതശൈലിക്കും, മാനസികാരോഗ്യത്തിനും, ഒരു സമൂഹം എന്ന നിലയിലും ജീവിതനൈപുണികളുടെ പ്രസക്തി വളരെയധികമാണ്. അത്തരത്തിൽ അധ്യാപക വിദ്യാർത്ഥികൾക്കിടയിൽ ജീവിത നൈപുണികളുടെ പ്രാധാന്യം മനസിലാക്കി തരാൻ ഈ പരിപാടിയിലൂടെ സാധിച്ചുവെന്ന് നിസംശയം പറയാം.







ജീവിത വിജയത്തിനും, സംതൃപ്തമായ ജീവിതശൈലിക്കും, മാനസികാരോഗ്യത്തിനും, ഒരു സമൂഹം എന്ന നിലയിലും ജീവിതനൈപുണികളുടെ പ്രസക്തി വളരെയധികമാണെന്നുള്ള തിരിച്ചറിവ് ഓരോ അധ്യാപക വിദ്യാർത്ഥികൾക്കിടയിലും മനസ്സിലാക്കി തരാൻ ഈ പരിപാടിയിലൂടെ സാധിച്ചുവെനന്നുള്ള തിരിച്ചറിവ് തന്നെ ഈ വർക്ഷോപ്പിന്റെ വിജയമായി കരുതാം ♥️
ReplyDelete