VGAZO 2K22
9/12/2022 വെള്ളി. Vgazo2K22 ന്റെ നിർവഹണ ഘട്ടം...
തയ്യാറാക്കിയ പദ്ധതിയുടെ ചുക്കാൻ പിടിച്ചത് ജീന സാറാ മാത്യു, അഖിലേഷ് ടി എന്നിവരാണ്
കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മക കഴിവുകളും നേതൃത്വ പാഠവവും കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ.... പുറത്തേക്ക് കൊണ്ടുവരിക എന്ന അർത്ഥം വരുന്ന Vgazo എന്ന ഗ്രീക്ക് പദം തന്നെ പ്രോഗ്രാമിന്റെ പേരായി തെരഞ്ഞെടുത്തു...
പ്രോഗ്രാമിന് പേര് നിർദ്ദേശിച്ചത് ജീന സാറാമാത്യു ആണ്. ബ്രോഷർ തയ്യാറാക്കിയത് ജെഫി വർഗീസ് ആണ്.
Vgazo 2K22 ന്റെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ. ശാന്തി എസ്. രാജൻ ടീച്ചർ ആണ്. ചടങ്ങിന് അധ്യക്ഷൻ 2022-23കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. ജയകാന്ത് എസ്. ഷിനു മേരി വർഗീസിന്റെ പ്രാർത്ഥനാ ഗാനത്തിലൂടെ ആരംഭിച്ച ചടങ്ങിലേക്ക് വിദ്യാർത്ഥി കോ ഓർസിനേറ്റർ ആയ അഖിലേഷിന്റെ അനാരോഗ്യകരമായ അവസ്ഥയിലും ഓൺലൈൻ ആയി ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് അധ്യക്ഷ പ്രസംഗം, ഉത്ഘാടനപ്രസംഗം, എന്നിവ നടന്നു. ശേഷം പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയ ശ്രീമതി. ഹേന ബി ടീച്ചർ മുഖ്യപ്രഭാഷണം നടത്തുകയും ശ്രീ. മുരളിദാസ് ജെ സാർ ആശംസകളും അറിയിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്വം അറിയിച്ചു കൊണ്ടുള്ള Vgazo2K22 വിന്റെ കയ്യെഴുത്തു പ്രതി പ്രിൻസിപ്പാൾ പ്രകാശനം ചെയ്തു. പ്രിൻസിപ്പാളിന്റെ സന്ദേശം ഉൾക്കൊണ്ടിട്ടുള്ള കയ്യെഴുത്തു പ്രതിയിൽ എല്ലാ അധ്യാപക വിദ്യാർത്ഥികളും പങ്കാളികളായി.കയ്യെഴുത്തു പ്രതിയുടെ ചീഫ് എഡിറ്റർകോളേജ് പ്രിൻസിപ്പാൾഡോക്ടർ. ശാന്തി എസ് രാജൻ സ്റ്റാഫ് എഡിറ്റർ ശ്രീമതി.ഹേന. ബി ടീച്ചർ സ്റ്റുഡന്റ് എഡിറ്റർ മാരായ ജീനാ സാറാ മാത്യു & അഖിലേഷ് ടി എന്നിവരോടും ഉള്ള നന്ദിയും അറിയിക്കുന്നു.
സാന്ദ്ര മുരളീധരൻ തയ്യാറാക്കിയ ലഖുലേഖ, നവ്യ ആർ സുരേഷ്, സീന സാറ ജോസ്, ദിലു സൂസൻ തോമസ്,
ആൻസി എബ്രഹാം , ദക്ഷിണ സി ആർ, ആതിര.എ.എം,ആതിര.എസ്,ഹീര.കെ, അഖില സുരേന്ദ്രൻ, അഞ്ജന.എസ് എന്നിവർ തയ്യാറാക്കിയ ദേശീയ മനുഷ്യാവകാശ ദൗത്യത്തിന്റെ വെബ്സൈറ്റ് അവലോകനങ്ങളുടെയും പ്രതിയും പ്രിൻസിപ്പാളിന് കൈമാറി. ചടങ്ങിന് വിദ്യാർത്ഥി കോർഡിനേർ ജീനാ സാറാ മാത്യു നന്ദി അറിയിച്ചു.
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ ആമുഖം വായിച്ചു കൊണ്ട് രേഷ്മ അജിത് ഏവരെയും ശാക്തീകരിക്കുവാനുള്ള തുടക്കം കുറച്ചു. ദേശീയ മനുഷ്യാവകാശ ദൗത്യത്തിന്റെ വെബ്സൈറ്റ് ന്റെ അവലോകനം സീനാ സാറാ ജോസ് , ദിലു സൂസൻ മാത്യു എന്നിവർ നടത്തി. ശേഷം നടന്ന ക്വിസ് പ്രോഗ്രാം നടന്നു.നാലു ഗ്രൂപ്പ്കളാക്കി തിരിച്ച ടീമിൽ നിന്നും അവസാനഘട്ടത്തിൽ വിജയികളായ ഒന്നാം ടീമിന്അവിടേക്കെത്താൻ പാത ഒരുക്കിയ ബാക്കി മൂന്നു ഗ്രൂപ്പുകാരുടെയും പരിശ്രമം ചെറുതല്ല. ക്വിസ് മാസ്റ്റർ ആര്യയും സ്കോർ ബോർഡ് തയ്യാറാക്കിയ ക്രിസ്റ്റിന ആന്റണിയും ഐശ്വര്യഗോപനും അവരുടേതായ നേതൃത്വം ഭംഗിയാക്കി..
പിന്നീട് നടന്ന സംവാദത്തിന് വിഷയമായത് വസ്ത്രധാരണ ശൈലി ഓരോ വ്യക്‌തിക്കും സൗകര്യപ്രദമായതോ തനതുസംസ്കാരത്തിനടിസ്ഥാനത്തിലോ എന്നതാണ്.. സംവാദത്തിന് മോഡറേറ്റർ ആയത് ജയകാന്ത് എസ് ആണ്..
ഇരു ടീമും സംവാദത്തിലൂന്നി തന്നെ അവരുടെ ആശയങ്ങൾ പറഞ്ഞു. വളരെ കൃത്യമായി മോഡറേറ്റർ ആയി പ്രവർത്തിച്ചു. ഏറ്റവും നല്ല സംവാദക ആയത് ഹരിലക്ഷ്മി ആയിരുന്നു. സംഗ്രഹം എന്ന നിലയിൽ സോഷ്യൽ സയൻസ് വിഭാഗം അധ്യാപിക ശ്രീമതി ലേഖ ബി ടീച്ചർ രണ്ടു വാക്ക് സംസാരിച്ചു..


Comments
Post a Comment